പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ റിച്ചി ബെനൊ അന്തരിച്ചു

single-img
10 April 2015

richie-benoപ്രശസ്തനായ കമന്റേറ്ററും മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ റിച്ചി ബെനൊ (84) അന്തരിച്ചു. ത്വക്ക് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ലോകത്തിലെ പ്രശസ്ത കമന്റേറ്റര്‍മാരില്‍ ഒരാളായ റിച്ചി ബെനോയെ അറിയപ്പെട്ടിരുന്നത് ‘ക്രിക്കറ്റിന്റെ ശബ്ദം (Voice of Cricket) എന്നായിരുന്നു.

ലെഗ് സ്പിന്‍ ബൗളറായ റിച്ചി ബെനൊ 63 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 28 ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ചു. 1964 ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ബെനൊ പിന്നീട് കമേന്‍ററ്ററിയുടെ വഴി തെരഞ്ഞടുക്കുകയായിരുന്നു. 2005ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കമേന്‍ററ്ററായത്. എന്നാല്‍ 2013 വരെ അദ്ദേഹം ചാനല്‍ 9 ല്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്.

വേള്‍ഡ് സിരീസ് മല്‍സങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബെനൊ നേതൃത്വം നല്‍കിയ ഓസ്ട്രേലിയ ഒരു പരമ്പരയില്‍ പോലും പരാജയപ്പെട്ടിട്ടില്ല. 5 ടെസ്റ്റ് പരമ്പരകള്‍ അദ്ദേഹത്തിനു കീഴില്‍ വിജയിക്കുകയും രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു. ഒട്ടുമിക്ക ക്രിക്കറ്റിന്റെ കമ്പ്യൂട്ടർ ഗെയിമുകളിലും ബെനൊയുടെ ശബ്ദമായിരുന്നു നൽകിയിരുന്നത്.