പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി

single-img
10 April 2015

franceപാരീസ്: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. ഓര്‍ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഫ്രഞ്ച് മന്ത്രി സെര്‍ഗോലെ റോയല്‍ സ്വീകരിച്ചു.

നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്ഷ്വ ഒലാദുമായും വ്യാപാരപ്രമുഖരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രതിരോധ വ്യാപാര മേഖലകളിലെ സഹകരണവും സൈനികേതര ആണവവിഷയവും ചര്‍ച്ചയില്‍ വിഷയമാകും.

ഫ്രാങ്ഷ്വ ഒലാദിനൊപ്പം ‘ ചാറ്റ് ഓണ്‍ ബോട്ട് ‘ എന്ന ഔദ്യോഗിക പരിപാടിയിലും നരേന്ദ്രമോദി പങ്കെടുക്കും. ഒന്നാം ലോകമഹായുദ്ധസ്മാരകവും മോദി സന്ദര്‍ശിക്കുന്നുണ്ട്. യുദ്ധകാലത്ത് 10,000 ഇന്ത്യക്കാരായ പട്ടാളക്കാരാണ് ഫ്രാന്‍സില്‍ മരിച്ചത്. തുടര്‍ന്ന് ജര്‍മ്മനിയിലേക്കും കാനഡയിലേക്കും അദ്ദേഹം യാത്രതിരിക്കും.