യു.ഡി.എഫിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് പി.പി. തങ്കച്ചൻ

single-img
9 April 2015

download (1)യു.ഡി.എഫിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് കൺവീനർ പി.പി. തങ്കച്ചൻ . മുന്നണി ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോവും. തോമസ് ഉണ്ണിയാടനെ പുതിയ ചീഫ് വിപ്പായി നിയമിക്കുന്നതിന് യു.ഡി.എഫ് അംഗീകാരം നൽകി. ഇക്കാര്യത്തിൽ കേരള കോൺഗ്രസിന്റെ നിർദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും തങ്കച്ചൻ പറഞ്ഞു.

 
പി.സി.ജോർജും സരിതയും നൽകിയ കത്ത് യോഗം ചർച്ച ചെയ്തില്ല . ജോർജിന്റെ കത്ത് ചർച്ച ചെയ്യേണ്ട കാര്യമേ ഇല്ല. ബാർ കോഴ കേസിൽ മന്ത്രി കെ.എം.മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ല. സർക്കാരിന്റെ ഭരണനേട്ടങ്ങളും ഇടതുപക്ഷത്തിന്റെ ഇരത്താപ്പും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും ജനങ്ങളിലെത്തിക്കാൻ മേഖലാ ജാഥകളും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.