സരിതയുടെ കത്ത്:അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

single-img
9 April 2015

saritha s nairസോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ജോസ്‌ കെ. മാണി എം.പിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം.

 
സരിതയുടെ കത്തില്‍ ജോസ് കെ മാണി അടക്കമുള്ളവര്‍ക്കെതിരെ പരാമാര്‍ശമുണ്ടെന്ന വെളിപ്പെടുത്തല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ തന്റെതെന്ന പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നായിരുന്നു സരിതയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് ജോസ് കെ മാണി ഡി.ജി പിക്ക് പരാതി നല്‍കി. പ്രാഥമിക പരിശോധന നടത്തിയശേഷമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.