പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് :ബാർ ഉടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

single-img
9 April 2015

bar-closureബാർ ഉടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ ആണ് അപ്പീൽ നൽകിയത് .

 

ഹൈക്കോടതിയുടെ തീരുമാനം വിവേചനപരമാണെന്ന് ബാറുടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടുമ്പോൾ ഉണ്ടാവുന്ന തൊഴിൽ നഷ്ടവും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ബാറുടമകൾ കോടതിയെ അറിയിച്ചു.അതേസമയം ബാറുടമകളുടെ അപ്പീലിനെതിരെ സർക്കാർ തടസഹർജി സമർപ്പിച്ചു.