നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ബാങ്ക് അക്കൗണ്ട് എടുത്തതിനു പിന്നാലെ അക്കൗണ്ടിലെ കുറഞ്ഞ മാസബാക്കി റിസര്‍വ് ബാങ്ക് കുത്തനെകൂട്ടി

single-img
9 April 2015

cashസമ്പാദ്യ ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് തുക നഗരപരിധിയിലെ ബാങ്കുകളില്‍ ആയിരവും ഗ്രാമീണമേഖലയില്‍ അഞ്ഞൂറുമാക്കി റിസര്‍വ്ബാങ്ക് കുത്തനെ ഉയര്‍ത്തി .ഇനി മുതല്‍, ചെക്ക്ബുക്കുള്ള അക്കൗണ്ടുകളിലും ഇല്ലാത്ത അക്കൗണ്ടുകളിലും മെട്രോ, അര്‍ബന്‍, സെമി അര്‍ബന്‍ പരിധിയിലെ ബാങ്കുകള്‍ക്ക് കുറഞ്ഞ മാസബാക്കി 1000 രൂപയായിരിക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ മേഖല ബാങ്കുകളിലും ഉടന്‍ തന്നെ നിയമ പ്രാബല്യത്തില്‍ വരും. പൊതു മേഖലാ ബാങ്കുകളില്‍ തീരുമാനം ഇതിനോടകം നടപ്പില്‍ വന്നു കഴിഞ്ഞു. മാത്രമല്ല നേരത്തെ മിനിമം ബാലന്‍സ് നില നിര്‍ത്താനായില്ലെങ്കില്‍ സേവനികുതിയുള്‍പ്പെടെ 30 രൂപ പിഴ ഈടാക്കിയിരുന്നത് ഇപ്പോള്‍ 40 രൂപയാക്കിയിട്ടുണ്ട്.

മുമ്പ് ഏതുതരം അക്കൗണ്ടുകള്‍ക്കും കുറഞ്ഞ ബാക്കി അഞ്ചു രൂപയായിരുന്നു. പിന്നീടത് 10 രൂപയായും 100 രൂപയായും 500 രൂപയായും വര്‍ധിപ്പിച്ചു. പുതിയ നിര്‍ദേശം സാധാരണക്കാരായ ജനങ്ങളെ സാരമായി ബാധിക്കുകതന്നെ ചെയ്യും.