തങ്ങള്‍ രക്ഷപ്പെടുത്തിയ 11 ഇന്ത്യക്കാരെ പാകിസ്ഥാന്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു; രാജ്യാതിര്‍ത്തികള്‍ തടസ്സമാകാത്ത പ്രവര്‍ത്തനത്തിന് പാകിസ്ഥാന് മോദിയുടെ അഭിനന്ദനം

single-img
9 April 2015

indians-return-lപാകിസ്ഥാന്‍ തങ്ങളുടെ പടക്കപ്പലില്‍ യെമനില്‍ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ കറാച്ചിയിലെത്തിച്ച് അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. 11 ഇന്ത്യക്കാരെ പി.എന്‍.എസ് അസ്ലറ്റ് എന്ന കപ്പലില്‍ പാകിസ്ഥാന്‍ നാവിക സേന കറാച്ചിയിലെത്തിക്കുകയായിരുന്നു. അവിടെനിന്നാണ് പാകിസ്ഥാന്റെ പ്രത്യേക വിമാനത്തില്‍ അവരെ ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ച പാക്കിസ്ഥാനെ ഇന്ത്യ നന്ദി അറിയിച്ചു. ‘താങ്ക് യൂ നവാസ് ഷെറിഫ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. യുദ്ധമേഖലകളില്‍ കുടുങ്ങുന്ന സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പാരമ്പര്യവൈരവും രാജ്യാതിര്‍ത്തികളും തടസ്സമാകുന്നില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് പാകസി്ഥാന്റെയും ഇന്ത്യയുടെയും പ്രവര്‍ത്തനങ്ങളെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രസ്താവിച്ചു.