ഗര്‍ഭകാലത്ത് അമ്മമാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍

single-img
9 April 2015

NotHappyYourPregnant-SPLഗര്‍ഭകാലത്ത് അമ്മമാര്‍അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍. 2013ല്‍ ചൈല്‍ഡ് ഡെവലെപ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന മാനസിക സമ്മര്‍ദ്ദം കുട്ടികളെ തലച്ചോറിന്റെ വളര്‍ച്ചയേയും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനേയും ദോഷകരമായി ബാധിക്കുന്നു കണ്ടെത്തിയിരിക്കുന്നത്.

ഒരു കുട്ടി ജനിച്ചതിനുശേഷം വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും കുട്ടികളേയും ബാധിക്കാറുണ്ട്. കുടുംബത്തില്‍ അനുഭവിക്കുന്ന മാനസിക പിരുമുറുക്കം ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പൊണ്ണത്തടി, അമിതവണ്ണം എന്നീ അവസ്ഥയിലേയ്ക്കും നയിക്കുന്നു.

മാനസിക പിരിമുറുക്കം സ്ത്രീകളിലും പുരുക്ഷന്‍മാരിലും അനുഭവപ്പെടുന്നത് വ്യത്യസ്ഥമായിരിക്കും. സ്ട്രസ്സ് ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ് കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്ങ്ങള്‍, ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മാനസിക പിരുമുറുക്കം എന്നിവ . ഇത്തരത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ കഴിയുന്നതും വേഗം ഒരു കൗണ്‍സിലിംഗ് സെന്ററിന്റെ സഹായം തേടണമെന്നും പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.