ഒടുവില്‍ മരണം തന്നെ ഫലം, ഐഎസിനൊപ്പം ചേര്‍ന്ന് മൂന്നാമത്തെ ഇന്ത്യക്കാരനും കൊല്ലപ്പെട്ടു

single-img
9 April 2015

indian-nurses-abduction-by-iraq-isis-militantsഐഎസില്‍ ചേരാന്‍ സിറിയയിലെത്തിയ മൂന്നാമത്തെ ഇന്ത്യക്കാരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഐഎസുമായി ബന്ധമുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു ഇയാളുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഐഎസിനൊപ്പം പോരാടാന്‍ ഇയാളുള്‍പെടെ നാലു പേരടങ്ങുന്ന സംഘമായിരുന്നു ഇറാഖിലും തുടര്‍ന്നു സിറിയയിലുത്തിയത്. അറേബ്യയിലേയും സമീപ രാജ്യങ്ങളിലേയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന പേരിലായിരുന്നു ഇവര്‍ പുറപ്പെട്ടത്. എന്നാല്‍ ഇവര്‍ ഇറാഖിലെത്തി ഐഎസിനൊപ്പം ചേര്‍ന്നെന്ന വിവരം പിന്നീടാണു ബന്ധുക്കളും പോലീസും അറിഞ്ഞത്. ഇപ്പോള്‍ അനധികൃതമായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടാന്‍ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.