ഐപിഎല്‍ വെടിക്കെടിനൊപ്പം ആദ്യ മത്സരത്തില്‍ യുവിയുടെ തമാശയും

single-img
9 April 2015

unghnamedഐ.പി.എല്‍ 2015 സീസണിന്റെ ആദ്യമത്സരത്തില്‍ ബാറ്റിംഗ് വെടിക്കെടിനൊപ്പം കാണികളെ ഏറ്റവും ആകര്‍ശിച്ച നിമിഷം ഏതായിരിക്കും. ഗൗതം ഗംഭീറിന്റെ ബാറ്റ് ഒടിഞ്ഞതിനെ അല്‍പം ആശ്ചര്യത്തോടെ തന്നെയാണ് കാണികള്‍ നോക്കികണ്ടത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ ഗൗതം ഗംഭീറിന്റെ ബാറ്റ് ഒടിഞ്ഞതിനെ കളിയാക്കിയാണ് യുവരാജ് സിങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ യുവരാജ് ‘ഇപ്പോള്‍ ബാറ്റിന് ഗംഭീറിന്റെ നീളമായി ‘എന്ന് ട്വിറ്റ് ചെയ്തു. ഗംഭീറിന്റെ നീളക്കുറവിനെ കളിയാക്കിയാണ് യുവരാജിന്റെ തമാശ. ബാറ്റൊടിഞ്ഞെങ്കിലും 43 ബോളില്‍ 57 റണ്‍സ് അടിച്ചെടുത്ത് നായകന്‍ ഗംഭീര്‍ തന്നെയാണ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. വിനയ്കുമാറിനെ അടിച്ച് പറത്താനുള്ള ശ്രമത്തിനിടെയാണ് ഗംഭീറിന്റെ ബാറ്റ് ഒടിഞ്ഞത്.