ജോര്‍ജിനെതിരെ നടപടിക്ക് നീക്കം, സസ്‌പെന്‍ഷന്‍ നല്‍കാന്‍ മാണിക്ക് നിയമോപദേശം

single-img
9 April 2015

mani-rejects-pc-george-opinion.jpg.image.784.410കോട്ടയം : കേരള കോണ്‍ഗ്രസ് (എം ) പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കെതിരെയും ജോസ് കെ.മാണി എം.പി ക്കെതിരെയും അഴിമതിയാരോപണവുമായി രംഗത്തെത്തിയിരിക്കുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജിനും കൂട്ടാളികള്‍ക്കും എതിരെ നടപടിക്ക് പാര്‍ട്ടി നീക്കം തുടങ്ങി.സസ്‌പെന്‍ഷന്‍ നടപടിയാകും ഇവര്‍ക്കെതിരെ ഉണ്ടാകാന്‍ സാധ്യത. പുറത്താക്കിയാല്‍ കൂറ് മാറ്റനിരോധനിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാലാണ് സസ്‌പെന്‍ഷന്‍ നല്‍കുന്നതിന് ആലോചിക്കുന്നത്. സസ്‌പെന്‍ഷന്‍ നല്‍കിയാല്‍ പി.സി ജോര്‍ജിനും കൂട്ടാളികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ലയെന്നാണ് ലഭിച്ച നിയമോപദേശം. അടുത്തയാഴ്ച ആദ്യം ഉന്നതാധികാരസമിതി കോട്ടയത്ത് ചേര്‍ന്ന് നടപടിയെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. പി.സി ജോര്‍ജ് കോട്ടയം തിരുനക്കരയില്‍ സംസ്ഥാനകമ്മറ്റി വിളിച്ച് ചേര്‍ക്കുമെന്ന ഭീഷണിയെ മറി കടക്കാന്‍ അതിന് മുമ്പായി ഉന്നതാധികാരസമിതി ചേര്‍ന്ന് നടപടി കൈക്കൊള്ളുമെന്നാണ് അറിയുന്നത്.

പുതിയ ഗവണ്‍മെന്റ് ചീഫ് വിപ്പായി തോമസ് ഉണ്ണിയാടനെ കേരള കോണ്‍ഗ്രസ് (എം)ഔദ്ധോഗികമായി തീരുമാനിച്ചു. പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും . പ്രഫ.ഡോ.എന്‍.ജയരാജിന്റെ പേരും സജീവപരിഗണനിയിലുണ്ടായിരുന്നുവെങ്കിലും തോമസ് ഉണ്ണിയാടന് അവസാനം നറുക്ക് വീഴുകയായിരുന്നു .