വെടിക്കെട്ട് അടങ്ങി ഇനി പൊടിപടലങ്ങള്‍ മാത്രമേ ഉള്ളുവെന്ന് കുഞ്ഞാലിക്കുട്ടി; പൊള്ളിക്കാന്‍ പൊടിപടലങ്ങള്‍ മതിയെന്ന് കെ എം മാണി

single-img
9 April 2015

UDFവെടിക്കെട്ട് അടങ്ങി ഇനി പൊടിപടലങ്ങള്‍ മാത്രമേ ഉള്ളുവെന്നും യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി. എന്നാല്‍ പൊള്ളിക്കാന്‍ പൊടിപടലുകള്‍ മതിയെന്ന് കെ എം മാണി കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ ഈ നിലയില്‍ പോയാല്‍ യുഡിഎഫ് പച്ച തൊടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് പ്രതികൂലമാണെന്ന് യുഡിഎഫ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. അനുകൂലമായ സാഹചര്യം മുന്നണി് തന്നെയാണ് ഇല്ലാതാക്കിയതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഘടകകക്ഷികള്‍ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഇവ പരിഹരിച്ചില്ലെങ്കില്‍ മുന്നണിയുടെ അടിത്തറ ഇളകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സരിതയുടെ കത്തും പി സി ജോര്‍ജ്ജ് വിഷയവും നേരിട്ട് ചര്‍ച്ചയായില്ലെങ്കിലും ഈ വിഷയങ്ങളിലൂന്നി തന്നെയായിരുന്നു നേതാക്കന്മാരുടെ അഭിപ്രായ പ്രകടനത്തിന് പിന്നില്‍. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.