ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് 13ഉം യു.ഡി.എഫിന് 12ഉം സീറ്റ്

single-img
9 April 2015

India-Elections-3തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 13 ഇടത്തും യു.ഡി.എഫ് 12 ഇടത്തു വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. 26 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന്റെ രണ്ട് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ യു.ഡി.എഫിന്റെ നാല് സീറ്റുകള്‍ എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു.

കാസര്‍കോട് പടന്ന പഞ്ചായത്തിലെ അഴിത്തല ഓരി വാര്‍ഡില്‍ എല്‍.ഡി.എഫും വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫും ജയിച്ചു.

തൃശൂര്‍ അടാട്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.  മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും സീറ്റുകള്‍ നിലനിര്‍ത്തി. ഏലംകുളം പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. തിരുവനന്തപുരം മാറനെല്ലൂര്‍ പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു.