ലിഫ്റ്റില്‍ കുടുങ്ങിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ സിനിമാ ശൈലിയിൽ രക്ഷപ്പെടുത്തി

single-img
9 April 2015

RAJNATHന്യൂഡല്‍ഹി: സിനിമാ ശൈലിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ ലിഫ്റ്റില്‍ കുടുങ്ങിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ പുറത്തെത്തിച്ചു. ഡല്‍ഹി വസന്ത് കുഞ്ചിലെ സര്‍ക്കാര്‍ കെട്ടിടത്തിലെ ലിഫ്റ്റിലാണ് രാജ്‌നാഥ് കുടുങ്ങിയത്. ലിഫ്റ്റ് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ലിഫ്റ്റിന്റെ മുകൾ ഭാഗം പൊളിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജ്‌നാഥിനെ പുറത്തെത്തിച്ചത്.

സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രാജ്‌നാഥ് സിംഗിനൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. അലറാം ബെല്ലിലൂടെയാണ് തങ്ങള്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്.