കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യത്തിൽ ഭിന്നതകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
9 April 2015

modi_mufti_759ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യത്തിൽ ഭിന്നതകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിരീകരിച്ചു.  കശ്മീരില്‍ പ്രശ്‌നങ്ങളുണ്ട്. സമാധാനപരമായുള്ള ചര്‍ച്ചകളാണ് നടക്കേണ്ടത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കില്ലെന്ന് താനും തന്റെ പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

സദ് ഭരണത്തിലൂടെയും ജനങ്ങളുടെ പങ്കാളിത്തത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത് പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് മസ്‌റത്ത് ആലമിനെ മോചിപ്പിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.