തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പ്

single-img
9 April 2015

unniyadanതിരുവനന്തപുരം: അഡ്വ. തോമസ് ഉണ്ണിയാടൻ ഗവ. ചീഫ് വിപ്പാകും. പി.സി ജോർജിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് മാണിഗ്രൂപ്പിൽ  ധാരണയായി. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകും. തൃശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എയാണ് ഉണ്ണിയാടൻ. ചീഫ് വീപ്പ് സ്ഥാനത്തേക്ക് മാണി ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരുടെ പേരുകളൊക്കെ ഉയർന്നെങ്കിലും ഉണ്ണിയാടനാണ് നറുക്ക് വീണത്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് പാർട്ടി ഡെപ്യൂട്ടി ലീഡർ സി.എഫ് തോമസ് ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് നിയമസഭാകക്ഷി വിപ്പാണ് നിലവിൽ ഉണ്ണിയാടൻ.