ബാര്‍കോഴക്കേസ്; നുണ പരിശോധനയ്ക്ക് ഹാജരാകില്ലെന്ന് ബാറുടമകള്‍

single-img
9 April 2015

bar-kerala2208ബാര്‍കോഴക്കേസില്‍ നുണ പരിശോധനയ്ക്ക് ഹാജരാകില്ലെന്ന് ബാറുടമകള്‍. തീരുമാനം കോടതിയെ അറിയിക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറഞ്ഞു. നേരത്തെ ബാറുടമകളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ അനുമതി തേടി വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

അപേക്ഷ സ്വീകരിച്ച കോടതി മെയ് നാലിനകം  നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ഡി ധനേഷ്, ജോണ്‍ കല്ലാട്ട്, ശ്രീവത്സന്‍ എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് വിജിലന്‍ കോടതിയില്‍ അനുമതി തേടിയിരിക്കുന്നത്.