സാംസങിന്റെ 3ജി കോളിങ് സൗകര്യമുള്ള സ്മാര്‍ട്ട്‌വാച്ച് ഏപ്രില്‍ 24 ന് വിപണിയിലെത്തും

single-img
9 April 2015

Samsung-Gear-Sസാംസങിന്റെ ആദ്യത്തെ റൗണ്ട് വാച്ച് ലുക്കിലും സ്മാര്‍ട്ട്‌വാച്ച് അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 3ജി കോളിങ് സൗകര്യമുള്ള ഓര്‍ബിസ് സ്മാര്‍ട്ട് വാച്ചിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

രണ്ടു വേരിയന്റുകളിലിറക്കുന്ന സ്മാര്‍ട്ട് വാച്ചിലൊരെണ്ണം 3ജി കോളിങ് സൗകര്യമുള്ളതാണ്. വൈഫൈ സപ്പോര്‍ട്ടും വയര്‍ലെസ് ചാര്‍ജിങിനുള്ള കഴിവും വാച്ചിനുണ്ടാകും.

‘സാംമൊബൈല്‍’  ആണ് ‘ഓര്‍ബിസ്’ എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സാംസങ് ഗിയര്‍ എയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ആപ്പിള്‍ വാച്ചിന് പകരമുള്ളതായിരിക്കും സാംസങിന്റെ ഗിയര്‍ എ എന്നും അഭ്യൂഹമുണ്ട്.‘ടിസന്‍ ‘ പ്ലാറ്റ്‌ ഫോമില്‍ പ്രവർത്തിക്കുന്ന ഗിയര്‍ എ ഏപ്രില്‍ 24 ന് വിപണിയിലെത്തും.