പുതിയ ചീഫ് വിപ്പിനെ തെരഞ്ഞെടുത്ത രീതി അന്തസില്ലാത്തത്- പി.സി ജോര്‍ജ്

single-img
9 April 2015

pc-george-media.jpg.image.576.432തിരുവനന്തപുരം: പുതിയ ചീഫ് വിപ്പിനെ കേരള കോണ്‍ഗ്രസ് എം തെരഞ്ഞെടുത്ത രീതി അന്തസില്ലാത്തതാണെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയിലെ മുഴുവന്‍ എം.എല്‍.എമാരെയും വിളിച്ചു ചേര്‍ത്തായിരുന്നു ചീഫ് വിപ്പിനെ തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

തന്നോട് 70 പ്രാവശ്യം ക്ഷമിക്കാന്‍ തയാറായ മാണിയോട് 700 തവണ ക്ഷമിക്കാന്‍ താൻ തയാറാണെന്നും പക്ഷേ മാണി മോഷണം നിര്‍ത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധരായവരെ വിളിച്ചു ചേര്‍ത്ത് സംഘടന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.