ആത്മഹത്യ ചെയ്യുന്ന രീതിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി യുവഡോക്ടർ ജീവനൊടുക്കി

single-img
9 April 2015

Blood-Drip-psd37940മാവേലിക്കര: ആത്മഹത്യ ചെയ്യുന്ന രീതിയെ കുറിച്ച് കുറിപ്പ് തയ്യാറാക്കി യുവഡോക്ടർ ജീവനൊടുക്കി. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ അസിസ്​റ്റന്റ് സർജൻ  ഗ്രീഷ്മ മോഹനാണ് (27) ആശുപത്രിക്ക് സമീപമുള്ള ഹോസ്​റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഗ്രീഷ്മ ഇതിനായി കഴിച്ചിരുന്ന മരുന്നുകളുടെ കുറിപ്പും ആത്മഹത്യ കുറിപ്പിനൊപ്പം വെച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവതി രാത്രി 7 മണിക്ക് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.

വേദന അറിയാതിരിക്കാനായി മരവിപ്പിക്കുന്നതിനുള്ള ഇന്‍ജക്ഷന്‍ എടുത്തു. അതിന് ശേഷം ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികൊണ്ട് കഴുത്തിലെ ഞരമ്പ് മുറിച്ചു. മൃതദേഹത്തിൽ ഉറുമ്പരിക്കാതിരിക്കാൻ തടിക്കട്ടിലിനു ചു​റ്റും മുന്‍കരുതലും എടുത്തിരുന്നു. ഉപയോഗിച്ചിരുന്ന സാധനങ്ങൾ വീട്ടുകാരെ ഏൽപ്പിക്കണമെന്ന കുറിപ്പോടെ ബാഗുകളിൽ പാക്ക് ചെയ്തു സൂക്ഷിച്ചിരുന്നു. രാവിലെ ഇവരെ മുറിക്ക് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസെത്തിയാണ് മുറിതുറന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജൻ പോസ്​റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഇവർ ഒരുവർഷം മുമ്പാണ് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രവേശിച്ചത്. രണ്ട് സഹോദരങ്ങളുണ്ട്.