വിമാനയാത്രയ്ക്കിടെ സഹയാത്രികനെ കൈകാര്യം ചെയ്ത സംഭവത്തിൽ സൽമാനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

single-img
9 April 2015

Salman-Khanവിമാനയാത്രയ്ക്കിടെ സഹയാത്രികനെ ‘കൈകാര്യം ചെയ്തതിന് സൽമാനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. കഴിഞ്ഞവര്‍ഷം നവംബറില്‍ മുംബൈ – ഡല്‍ഹി വിമാനത്തില്‍വെച്ചു രവീന്ദ്ര മൂറത്ത് ദ്വിവേദി എന്ന യാത്രക്കാരനെ സല്‍മാനും അംഗരക്ഷകന്‍ വിശാലും ചേര്‍ന്നു മര്‍ദിച്ചുവെന്നാണ് പരാതി. ഭ്രഷ്ടാചാല്‍ നിര്‍മൂലന്‍ സമിതി ഭാരവാഹിയാണ് ഇദ്ദേഹം.

കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകള്‍ തന്റെ കൈവശമുണ്ടായിരുന്നുവെന്നും വഴക്കുണ്ടാക്കിയ സല്‍മാനും അംഗരക്ഷകനും കൂടി അതു കൈക്കലാക്കിയെന്നും രവീന്ദ്ര മൂറത്തിന്റെ പരാതിയില്‍ പറയുന്നു.

വിമാനത്താവളത്തിലെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്നു കോടതിയെ സമീപിക്കുകയായിരുന്നു.