ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ദിനത്തിൽ റോഡ് അറ്റകുറ്റപണി നടത്തി

single-img
9 April 2015

roadഎടപ്പാള്‍: ഹര്‍ത്താല്‍ ദിനത്തിൽ റോഡ് അറ്റകുറ്റപണി നടത്തി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. തട്ടാന്‍പടിയിലെ ഓട്ടോ ഡ്രൈവര്‍മാരാണു തട്ടാന്‍പടി മുതല്‍ പൊല്‍പ്പാക്കര വരെയുള്ള തകര്‍ന്ന റോഡ് നന്നാക്കിയത്‌.

തട്ടാന്‍പടി സംയുക്‌ത ഓട്ടോ ഡ്രൈവേര്‍സ്‌ യൂണിയന്റെ നേതൃത്വത്തിലാണു തകര്‍ന്ന റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌തത്‌. പലയിടത്തും റോഡ്‌ തകര്‍ന്നതു ഗതാഗതം തടസ്സപെടുത്തിയിരുന്നു. ഇതിന്‌ ശാശ്വത പരിഹാരമെന്നോണമാണു ഡ്രൈവര്‍മാര്‍ മുന്നിട്ടിറങ്ങി റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌തത്‌. നാട്ടുകാരും ഡ്രൈവര്‍മാര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തി.