പി.സി ജോര്‍ജിന് വ്യാഴാഴ്ച വൈകീട്ട് പൗരസ്വീകരണം

single-img
9 April 2015

27-1427443488-pc-georgeതിരുവനന്തപുരം: പി.സി ജോര്‍ജിന് വ്യാഴാഴ്ച വൈകീട്ട് 5.30ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ പൗരസ്വീകരണം. വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക സാമൂഹിക സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കള്ളന്‍ അകത്തും വെള്ളന്‍ പുറത്തുമെന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. സ്വീകരണത്തിനുമുമ്പ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുക്കും. അതിനുശേഷം പ്രകടനമായി ഗാന്ധിപാര്‍ക്ക് മൈതാനിയിലേക്ക് ജോര്‍ജിനെ ആനയിക്കും.