പ്രശസ്ത ഗായകൻ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു

single-img
9 April 2015

sadasivamആലപ്പുഴ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അയിരൂര്‍ സദാശിവന്‍ (78) വാഹനപകടത്തില്‍ മരിച്ചു.  ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകന്‍ ശ്രീകുമാറിന് പരിക്കേറ്റു.

ചായം എന്നി സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായി. ജി. ദേവരാജനായിരുന്നു അദ്ദേഹത്തിന്‍റെ പ്രശസ്തമായ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നത്. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.