സ്പാനിഷ് ലീഗിൽ ബാഴ്സയ്ക്കും റയലിനും ജയം

single-img
9 April 2015

messiബാഴ്സലോണ: സ്പാനിഷ് ലീഗിൽ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും ജയം. അല്‍മേരിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടാണ് ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ബാഴ്സയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്.  ബാഴ്സക്കായി സുവാരസ് രണ്ടും മെസ്സിയും ബാര്‍ത്രയും ഓരോ ഗോള്‍ വീതവും നേടി. 33, 55,75, 90 മിനിറ്റുകളിലായിരുന്നു ബാഴ്സയുടെ ഗോളുകൾ.

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് വല്ലസാനോയെ തകര്‍ത്തത്. 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനായി ആദ്യം വല കുലുക്കിയത്. റയലിനു വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ 300-ാം ഗോളായിരുന്നു ഇത്.   73-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസ് രണ്ടാം ഗോളും വലയിലാക്കി.