ഐപിഎല്ലിന്റെ ഉത്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തക്ക് ആദ്യ ജയം

single-img
9 April 2015

kolകൊല്‍ക്കത്ത:  ഐപിഎല്ലിന്റെ ഉത്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചു.  ടോസ് നേടിയ ഗംഭീര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 98 റണ്‍സിന്റെ മികവില്‍ മുംബൈ ടീം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 168 എന്ന ഭദ്രമായ സ്‌കോറിലെത്തി. 65 പന്തിൽ 12 ഫോറും നാലു സിക്‌സറും അടങ്ങുന്നതായിരുന്നു മുംബൈ നായകന്റെ ഇന്നിങ്‌സ്.

നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കലാണ് റണ്ണൊഴുക്കിനെ പിടിച്ചു നിര്‍ത്തിയത്. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.3 ഓവറില്‍ ലക്ഷ്യം കണ്ടു.

12 പന്തിൽ നിന്നും ഒമ്പത് റണ്‍സെടുത്ത ഉത്തപ്പയെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗൗതം ഗംഭീറും(57) എംകെ പാണ്ഡെയും(40) സൂര്യകുമാര്‍ യാദവും(46 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മോര്‍ക്കലാണ് കളിയിലെ താരം. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായി ഏറ്റുമുട്ടും.