പിസി ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാനും തയ്യാറെന്ന് കെ.എം മാണി

single-img
8 April 2015

mani-rejects-pc-george-opinion.jpg.image.784.410കോട്ടയം: പിസി ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാനും തയ്യാറെന്നും കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എംമാണി. തെറ്റിപ്പോയ ഒരു കുഞ്ഞാടിന് വേണ്ടി മറ്റുള്ളവയെ ത്യജിക്കുന്നതാണ് പാരമ്പര്യം. പി സി ജോര്‍ജ് എത്ര പ്രകോപിപ്പിച്ചാലും പുറത്താക്കില്ലെന്നും കെ എംമാണി വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജ്ജിനെ മാറ്റിയതിനുപിന്നാലെ മാണിക്കെതിരെ പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മാണിയുടെ പ്രതികരണം. അതേസമയം പി.സി ജോര്‍ജിന് പകരം ചിഫ് വിപ്പ് സ്ഥാനത്തേക്ക് ഇരിങ്ങാക്കുട എംഎല്‍എ തോമസ് ഉണ്ണിയാടനെ തിരഞ്ഞെടുക്കരാന്‍ കെ.എ മാണിയും പി.ജെ. ജോസഫും ധാരണയിലെത്തിയിട്ടുണ്ട്.