സ്വന്തം മകളുടെ വിവാഹത്തിനൊപ്പം മക്കളായി തന്നെ വളര്‍ത്തിയ രണ്ടു പെണ്‍കുട്ടികളുടെ വവാഹങ്ങളും നടത്തി പത്തനാപുരം ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന്‍

single-img
8 April 2015

Amitha Raj Ayush

തെരുവില്‍ ചെരുപ്പ് കുത്തി ഉപജീവനം കഴിച്ച ചന്ദ്രന്‍- ചന്ദ്രിക ദമ്പതിമാര്‍ അസുഖബാധിതരായി മരണമടഞ്ഞപ്പോള്‍ അനാഥരായ അവരുടെ മൂന്ന് പെണ്‍മക്കളേയും ഏറ്റെടുത്ത് സ്വന്തം കുട്ടികളായി വളര്‍ത്തുകയും ഒടുവില്‍ തന്റെ മകളുടെ വിവാഹത്തിനൊപ്പം അവരില്‍ രണ്ടുപേര്‍ക്ക് മംഗല്യത്തിലൂടെ പുതുജീവിതമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരിക്കുകയാണ് കാരുണ്യത്തിന്റെ തണല്‍ പരത്തുന്ന പത്തനാപുരം ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന്‍.

മൂന്നുമാസം മുതല്‍ 110 വയസ്സുവരെ 1100 അന്തേവാസികളുള്ള പത്തനാപുരത്തെ ഈ വലിയ കൂട്ടുകുടംബം ഗാന്ധിഭമവനില്‍ വെച്ച് നടക്കാനിരിക്കുന്ന ഈ വിവാഹങ്ങളുടെ ആഘോഷത്തിലാണ്. ഗാന്ധിഭവന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജനും പ്രസന്ന രാജനും തങ്ങളുടെ മകള്‍ അമിത രാജിനൊപ്പം തന്നെയാണ് ഒരിക്കല്‍ അനാഥത്വത്തിന്റെ ശാപംപേറി വന്ന് സനാഥാരായ ശാരദയും ലക്ഷ്മിയും. അമിതയ്ക്ക് കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ടിന്റാലയത്തിലെ ജയപ്രതാപ്-സുശീല ദമ്പതിമാരുടെ മകന്‍ ആയുഷാണ് വരന്‍. 28ന് ഗാന്ധിഭവനില്‍ രാവിലെ പത്തിനാണ് മിന്നുകെട്ട്.

Sarada & Jayadeep

ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവോരത്ത് ചെരുപ്പുകുത്തി ഉപജീവനം നയിച്ചിരുന്ന ചന്ദ്രന്‍ചന്ദിക ദമ്പതിമാരുടെ മക്കളായ ശാരദയ്ക്കും ലക്ഷ്മിക്കും വീണ്ടും പുതുജീവിതം നല്‍കുകയാണ് ഗാന്ധിഭവന്‍. പ്ലസ്ടു കഴിഞ്ഞ ലക്ഷ്മി, പത്താംക്ലാസ് കഴിഞ്ഞ ശാരദ, ഒമ്പതാംക്ലൂസുകാരിയായ ചൈതന്യ എന്നിവരെ അച്ഛനമ്മമാരുടെ മരണത്തെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് ഗാന്ധിഭവനിലാക്കുകയായിരുന്നു. മൂവരും ഗാന്ധിഭവന്റെ തണലില്‍ പഠനം തുടര്‍ന്നു. ലക്ഷ്മി ജനറല്‍ നഴ്‌സിങ് പാസായി. ശാരദ സ്‌പെഷല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അവസാനവട്ട പഠനത്തില്‍. ചൈതന്യ കൊല്ലത്ത് ജനറല്‍ നഴിസിങ് പഠനത്തിലാണ്.

Lakshmi & Sreeraj

തിരുവനനന്തപുരം പട്ടം വീരഭദ്ര ഗാര്‍ഡനില്‍ പ്രഫ. ശശിധരന്‍ നായര്‍സാവിത്രി ദമ്പതിമാരുടെ മകന്‍ ബിസിനസുകാരനായ ജയദീപാണ് ശാരദയ്ക്ക് വരന്‍. വിവാഹം 10ന് പകല്‍ 12.15ന്. ലക്ഷ്മിയുടെ വിവാഹം 20ന് 12.15ന് നടക്കും. കോട്ടയം വെളിയന്നൂര്‍ വടക്കടത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും സുശീല അന്തര്‍ജനത്തിന്റൈയും മകന്‍ ബിരുദധാരിയും ക്ഷേത്രശാന്തിയുമായ ശ്രീരാജാണ് വരന്‍.

വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും സദ്യയും തയ്യാറാക്കുന്നത് നിരവധി സുഹൃത്തുക്കളുടെയും അഭ്യുദയകാക്ഷികളുടെയും സഹായത്താലാണെന്ന് സംഘാടകര്‍ അറിയിച്ചു.