ഇന്ത്യയുടെ വലിയ മനസ്സിന് ഒരായിരം നന്ദി, യെമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് ഭാരതത്തോട് നന്ദി പറഞ്ഞ് ജര്‍മ്മനി

single-img
8 April 2015

unnafmedന്യൂഡല്‍ഹി : യെമനിലെ യുദ്ധമേഖലകളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിച്ചതിന് യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനി ഇന്ത്യയോട് നന്ദി പറഞ്ഞു . ജര്‍മ്മന്‍ ആംബാസഡര്‍ മൈക്കല്‍ സ്റ്റീനറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദി അറിയിച്ചത്.

മാലിദ്വീപ് വിദ്യാഭ്യാസമന്ത്രി ഡോ അബ്ദുള്ള നസീറും കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു . മാലിദ്വീപില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയെയാണ് ഭാരതം രക്ഷിച്ചത് . യെമനില്‍ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

അമേരിക്കയും, ഫ്രാന്‍സും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍ ഭാരതത്തോട് സഹായം അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ നേരത്തെ അറിയിച്ചിരുന്നു