പ്രക്ഷോഭകരെ നേരിടാന്‍ പോലീസിനു കുരുമുളക് പൊടി ചീറ്റുന്ന ഡ്രോണുകള്‍

single-img
8 April 2015

octocopterജലപീരങ്കിയും ഗ്രനേഡുകളുമൊന്നും വേണ്ടത്ര ഫലം ചെയ്യാതായപ്പോൾ പുതിയ തന്ത്രവുമായി വരുകയാണു പോലീസ്.കുരുമുളക് പൊടി ചീറ്റുന്ന ചെറു ഡ്രോണുമായാണു ഇനി പോലീസ് പ്രക്ഷോഭകരെ നേരിടാൻ എത്തുക.ഉത്തർപ്രദേശ് പോലീസാണു ഇന്ത്യയിലാദ്യമായി കുരുമുളക് പൊടി ചീറ്റുന്ന ഡ്രോണുമായി എത്തുന്നത്

സമീപ ഭാവിയിൽ തന്നെ കേരള പോലീസും ജലപീരങ്കിക്കൊപ്പം കുരുമുളക് പൊടി ചീറ്റുന്ന ഡ്രോണുമായി കളത്തിലിറങ്ങും എന്നാണു കരുതുന്നത്.ലഖ്‌നൗ മഹോല്‍സവത്തിലും റിപ്പബ്ലിക് ദിന പരേഡിലും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രങ്ങൾ എടുത്തിരുന്നു.