ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി വാഹനത്തില്‍ കയറിപ്പോകാന്‍ ശ്രമിച്ച സി.പി.എം നേതാവിനെ ചോദ്യം ചെയ്ത ‘സെ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകന് ഡ്രൈവറുടെ മര്‍ദ്ദനം

single-img
8 April 2015

Hartal

ജനങ്ങളെ ഹര്‍ത്താലിലേക്ക് തള്ളിവിട്ട് നേതാക്കന്‍മാര്‍ക്ക് വാഹനത്തില്‍ സുഖയാത്ര. ഇത് ചോദ്യം ചെയ്ത പൗരന് പാര്‍ട്ടിപ്രവര്‍ത്തകരുടെ മര്‍ദ്ദനവും. ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തനാണ് നേതാക്കളുടെ വാഹനയാത്ര ചോദ്യം ചെയ്തതിന്റെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായത്.

ഇന്ന് എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ, സി.പി.എം. നേതാവും കോഴിക്കോട് എം.എല്‍.എയുമായ എ. പ്രദീപ്കുമാര്‍ ടാക്‌സി കാറില്‍ കയറി പോകാന്‍ തുടങ്ങവേയാണ് ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകന്‍ രാജു പി നായര്‍ തന്റെ മൊബൈല്‍ ക്യാമറയുമായി അദ്ദേഹത്തെ സമീപിച്ചത്. ”സഖാവേ, ഇന്ന് ഹര്‍ത്താലല്ലേ? വണ്ടിയുമായി പോകാമോ?” എന്ന ചോദ്യത്തിന് എം.എല്‍.എയുടെ ഡ്രൈവറുടെ മര്‍ദ്ദനമായിരുന്നു ഉത്തരം.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സേ നോ ടു ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.ഐ നേതാവ് പന്ന്്യന്‍ രവീന്ദ്രനോടും ഈ ചോദ്യം ചോദിച്ചു. മാധ്യമ ഇടപെടല്‍ കണ്ട് ആദ്യം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ എന്തെങ്കിലും വഴിവേണ്ടേ, ഹര്‍ത്താലിനുള്ള കാരണത്തെക്കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ലല്ലോ, ഹര്‍ത്താല്‍ രണ്ടാഴ്ച്ചമുമ്പ് പ്രഖ്യാപിച്ചതല്ലേ പെട്ടെന്നുള്ളതല്ലല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ മൊബൈലില്‍ ഇവര്‍ എടുത്ത ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.