യെമനില്‍ നിന്നും രക്ഷപ്പെടുത്തിയ 11 ഇന്ത്യക്കാരുമായി പാകിസ്ഥാന്‍ പടക്കപ്പല്‍ പി.എന്‍.എസ് അസ്ലത് ഇന്ന്് കറാച്ചിയിലെത്തും

single-img
7 April 2015

PNS Aslatആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 ഇന്ത്യക്കാരുമായി പി.എന്‍.എസ്. അസ്ലത് എന്ന പാക് പടകപ്പല്‍ ഇന്ന് കറാച്ചിയിലെത്തും. അല്‍ഖ്വായിദയുടെ നിയന്ത്രണത്തിലുള്ള യെമനിലെ തെക്ക് കിഴക്കന്‍ നഗരമായ മൊകല്ലയില്‍ നിന്നാണ് പാക് സൈന്യം ഇവരെ രക്ഷപ്പെടുത്തിയത്.

148 പാക്കിസ്ഥാന്‍കാരും 8 ചെനക്കാരും 4 ബ്രിട്ടീഷ് പൗരന്മാരും 11 ഇന്ത്യക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പാക് വിദേശകാര്യ ഓഫീസ് വ്യക്തമാക്കിയിരുന്നു. രക്ഷപ്പെടുത്തിയ ആളുകളേയും വഹിച്ച് പി.എന്‍.എസ് അസ്ലത് യെമനില്‍ നിന്ന് കഴിഞ്ഞ 5 നാണ് തിരിച്ചത്.