33 വർഷത്തെ സേവനത്തിൽ ഒരിക്കൽ പോലും തനിമ നഷ്ടപ്പെടാതെ തലസ്ഥാന നഗരത്തിലെ രാമചന്ദ്രൻ ടെക്സ്റ്റൈൽസ്

single-img
7 April 2015

11722409_927533020638268_6124610502368279161_oകുറഞ്ഞ നിരക്കിൽ ഉയർന്ന ഗുണനിലവാരമുള്ള വസ്ത്രങ്ങൾ ലഭിക്കുന്ന തലസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണ് രാമചന്ദ്രൻ ടെക്സ്റ്റൈൽസ്. സാധാരണക്കാരെ മുൻ നിർത്തി ശ്രീ പത്മനാഭ ക്ഷേത്രത്തിനടുത്തുള്ള ഒരു തെരുവിൽ തുടങ്ങിയ സ്ഥാപനം ഇന്ന് വളർന്ന് പന്തലിച്ചിരിക്കുകയാണ്. ഇന്ന് ആ പ്രദേശം ‘രാമചന്ദ്രൻ തെരുവ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 33 വർഷത്തെ സേവനത്തിലൂടെ രാമചന്ദ്രൻ ടെക്സ്റ്റൈൽ കൊയ്തത് വൻ നേട്ടങ്ങളാണ്.

1982-ൽ തിരുനെൽവേലിക്കടുത്തുള്ള തിരിചന്ദൂർ സ്വദേശികളായ രാമചന്ദ്രൻ- ജയചന്ദ്രൻ സഹോദരങ്ങളാണ് ഈ സ്ഥാപനം തുടങ്ങിയത്. 1989-ൽ രാമചന്ദ്രൻ അന്തരിച്ചു. പിന്നീട് ജയചന്ദ്രനായിരുന്നു സ്ഥാപനത്തെ മുന്നോട്ട് നയിച്ചത്. ഉപഭോക്താക്കളുടെ സഹകരണവും പിന്തുണയും കൊണ്ട് ടെക്സ്റ്റൈൽ രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ രാമചന്ദ്രൻ ടെക്സ്റ്റൈൽസിന് കഴിഞ്ഞു. ഇതിന്റെ ഫലമായി തമിഴ്നാട്ടിലേക്കും ബിസിനസ്സ് വ്യാപിച്ചു. 1999-ൽ ‘ജയചന്ദ്രൻ ടെക്സ്റ്റൈൽസ്’ എന്ന പേരിൽ ചെന്നൈയിൽ സേവനമാരംഭിച്ചു. ഇന്നും വിജകരമായി പ്രവർത്തിക്കുന്ന ജയചന്ദ്രൻ, സൂപ്പർമാർക്കറ്റ്, ജ്വല്ലറി, ഹോം അപ്ലയൻസസ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലും പ്രശസ്തമാണ്.

കേരളത്തിൽ രണ്ട് ഷോറൂമുകളാണ് രാമചന്ദ്രൻ ടെക്സ്റ്റൈൽസിനുള്ളത്. ഈസ്റ്റ് ഫോർട്ടിലും മറ്റൊന്ന് പുതുതായി തുടങ്ങിയ അട്ടക്കുളങ്ങരയിലെ സ്ഥാപനവും. കിഴക്കേകോട്ടയിലെ രാമചന്ദ്രൻ ടെക്സ്റ്റൈൽസ് 10 വിവിധ ഷോറൂമുകളായാണ് പ്രവർത്തിക്കുന്നത്. പൗരാണിക പ്രാധാന്യമുള്ള പ്രദേശമായതിനാൽ ബഹുനില കെട്ടിടങ്ങൾ സാധ്യമല്ല. അതിനാൽ മെൻസ്, ലേഡീസ്, കിഡ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ 10 കടകളിലായി പ്രവർത്തിക്കുന്നു. രാമചന്ദ്രനിലേക്കുള്ള ജനങ്ങളുടെ വരവ് ആ തെരുവിലെ മറ്റു സഞ്ചാരികളുടെ പോക്കുവരവിനെ തടസ്സ്പ്പെടുത്താറുണ്ട്. സഞ്ചാരികളുടെ പ്രയാസം കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ എല്ലാം ലഭ്യമാകുന്നതിനും വേണ്ടി ബഹുനില കെട്ടിടങ്ങളോടുകൂടിയ പുതിയ ഷോറൂം അട്ടക്കുളങ്ങരയിൽ തുടങ്ങി.

രണ്ട് ഷോറൂമുകളിലായി 450 പേരാണ് ജോലിചെയ്യുന്നത്. 80% ജോലിക്കാരും തമിഴ്നാട്ടിൽ നിന്നുമാണ്. അവർക്കുള്ള താമസ സൗകര്യവും രാമചന്ദ്രൻ ടെക്സ്റ്റൈൽ തന്നെയാണ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമായ തുണിത്തരങ്ങൾ ക്ഷമയോടുകൂടിയാണ് എടുത്തുകൊടുക്കുന്നത്. 7 വർഷത്തിനിടയ്ക്ക് ധാരാളം പുതിയ ടെക്സ്റ്റൈൽസുകൾ തിരുവനന്തപുരത്ത് വന്നു കഴിഞ്ഞു. എങ്കിലും ജനങ്ങൾക്ക് പ്രിയം രാമചന്ദ്രൻ ടെക്സ്റ്റൈൽസ് തന്നെയാണ്.

11144483_948236845234552_6013360672374340240_n

കേരളത്തിൽ ‘രാമചന്ദ്രൻ’ എന്ന പേരിലും തമിഴ്നാട്ടിൽ ‘ജയചന്ദ്രൻ’ എന്ന പേരിലുമാണ് ബിസിനസ്സ് നടത്തുന്നത്. ഇരു സഹോദരന്മാരുടെയും മക്കളാണ് ഇപ്പോഴത്തെ മേൽനോട്ടക്കാർ. ഒറ്റ യൂണിറ്റായാണ് ഇന്നും ഇത് പ്രവർത്തിക്കുന്നത്. രാമചന്ദ്രന്റെയും ജയചന്ദ്രന്റെയും നാല് മക്കളും പരസ്പരം ഒത്തൊരുമയോടെയാണ് എല്ലാ ബിസിനസ്സും കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ രാമചന്ദ്രന്റെ മകനായ സർഗുണ രാമചന്ദ്രന്റെ കീഴിലാണ് രാമചന്ദ്രൻ ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നത്.

ബാഗ്ലൂർ, മുംബൈ, കൊൽക്കത്ത, കാഞ്ചിപുരം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ എല്ലാ തുണിത്തരങ്ങളും രാമചന്ദ്രനിൽ ലഭ്യമാണ്. പരസ്യവും പ്രമോഷനും ഒന്നുമില്ലാതെ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനം കൂടിയാണ് രാമചന്ദ്രൻ. ജനങ്ങളിൽ വിശ്വാസമർപ്പിച്ച് ആരംഭിച്ച സ്ഥാപനം ഇന്ന് 25 വർഷമാണ് വിജയകരമായി പിന്നിട്ടത്. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയോടുകൂടിയ തുണിത്തരങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എന്നും രാമചന്ദ്രൻ പ്രവർത്തിക്കുന്നതെന്ന് സർഗുണ രാമചന്ദ്രൻ പറയുന്നു.