സ്ത്രീശരീരം മരണത്തെ പുല്‍കിയാല്‍പ്പോലും രക്ഷപ്പെടാത്ത ഇന്നിന്റെ കഥയുമായി ആര്യന്‍കൃഷ്ണ മേനോന്റെ ഷോര്‍ട്ട് ഫിലിം ‘ബേണ്‍ മൈ ബോഡി’

single-img
7 April 2015

Burn”ചിലപ്പോള്‍ തോന്നും ഒന്നു ചത്താല്‍ മതിയെന്ന്. ചത്തു കഴിഞ്ഞാല്‍ എല്ലാം തീരുമല്ലോ?” എന്ന കൂട്ടുകാരിയുടെ ആത്മഗതത്തിന് അവളില്‍ നിന്നുണ്ടായത് ഒരു മറുചോദ്യമായിരുന്നു:
”ചത്തുകഴിഞ്ഞാല്‍ എല്ലാം തീരുമെന്നാണോ നിന്റെ വിശ്വാസം?”

എല്ലാത്തിന്റെയും അവസാനമാണ് മരണം എന്നു വിശ്വസിച്ചിരുന്നവര്‍ക്കിടയിലേക്ക്, മരണം ചിലര്‍ക്ക് അവസാനമല്ലെന്നും, ജീവന്‍വേര്‍പെട്ട ശവശരീരത്തില്‍ നിന്നുവരെ ലൈംഗിക സുഖം കണ്ടെത്തുന്ന പൈശാചിക മനസ്സുകള്‍ ഇന്ന് ഈ മണ്ണിലുണ്ടെന്നും പറഞ്ഞുവെയ്ക്കുന്ന യുവ സംവിധായകന്‍ ആര്യന്‍കൃഷ്ണ മേനോന്റെ ‘ബേണ്‍ മൈ ബോഡി’ എന്ന ഷോര്‍ട്ട് ഫിലിം പ്രശസ്തിയാര്‍ജ്ജിക്കുന്നു.

ചില കഴുകന്‍ കണ്ണുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളുടെ ജീവിതാവസ്ഥ മരണത്തില്‍ വിഭിന്നമല്ലെന്ന് പറയുന്ന 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രീതിയും ഒരുമിച്ച് നേടിയാണ് മുന്നേറുന്നത്. തിരക്കഥയിലും ചത്രീകരണത്തിലും വ്യത്യസ്ഥതകള്‍ പുലര്‍ത്തുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരങ്ങളായ നാദിര്‍ഷായും അപര്‍ണ്ണാ മേനോനുമാണ് അഭിനയിച്ചിരിക്കുന്നത്.