ജീവിതാവസാനം അവഗണനയും പടിയിറക്കലും നേരിടുന്ന അശരണരായ വൃദ്ധജനങ്ങള്‍ക്കുവേണ്ടി ലക്ഷങ്ങള്‍ വിലയുള്ള തന്റെ മുപ്പത് സെന്റ് സ്ഥലം പ്രിയദര്‍ശന വിട്ടുനല്‍കി

single-img
7 April 2015

onamatoldage-home.jpg.image.784.410

കുമ്പഴ മൈലാടുംപാറ തടത്തില്‍ കിഴക്കേതില്‍ പരേതനായ ഗംഗാധരപ്പണിക്കരുടെ മകളായ എന്‍.പ്രിയദര്‍ശന ഇനി വൃദ്ധജീവിതത്തിലേക്ക് പ്രവേശിച്ച് ആശയറ്റവരുടെ രക്ഷകയായി വര്‍ത്തിക്കും. അടൂര്‍ മഹാത്മാ ജനസേവാകേന്ദ്രത്തിലെ അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി 68കാരിയായ പ്രിയദര്‍ശിനിയമ്മ സൗജന്യമായി വിട്ടുനല്‍കുന്നത് തന്റെ ലക്ഷങ്ങള്‍ വിലയുള്ള മുപ്പത് സെന്റ് സ്ഥലമാണ്.

നിറഞ്ഞ മനസ്സോടെ സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി അഭയകേന്ദ്രമൊരുക്കാനായാണ് പ്രിയദര്‍ശിനിയമ്മ സ്ഥലം വിട്ടു നല്‍കുന്നത്. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജീവിച്ച് ജീവിതാവസാനം അവഗണനയും പടിയിറക്കലും നേരിടുന്നവര്‍ക്ക് സ്വന്തമായി തലചായ്ക്കാനൊരിടത്തെപ്റ്റിയുള്ള ചിന്തയാണ് പ്രിയദര്‍ശനയമ്മയെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്.

അഭയകേന്ദ്രമെന്ന ആശയം മനസ്സിലുദിച്ച പ്രിയദര്‍ശിനിയമ്മ മഹാത്മായുടെ ജനസേവനങ്ങളെപ്പറ്റി കേട്ടറിഞ്ഞ് അടൂരിലെ കേന്ദ്രത്തിലെത്തി മനസ്സിലാക്കിയ ശേഷമാണ് ഈ ഒരു തീരുമാനമെടുത്തത്. തെരുവിലലയുന്ന ഒരു വൃദ്ധ ജീവിതമെങ്കിലും ഈ വിധത്തില്‍ കണ്ണീരുതുടയ്ക്കാനാകുന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായും പ്രിയദര്‍ശനയമ്മ പറഞ്ഞു.

ഇത് ആദ്യമായല്ല പ്രിയദര്‍ശനയമ്മ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ദാനം ചെയ്യുന്നത്. എന്‍ജിനിയറിങ് കോളേജിനു സമീപം മുനിസിപ്പല്‍ റോഡിനോടു ചേര്‍ന്ന് ഇപ്പോള്‍ ഭൂമിവിട്ടു നല്‍കുന്നതിന്റെ ശതാട്ടടുത്തായി മുമ്പ് അങ്കണവാടിക്കായി മൂന്നു സെന്റ് വസ്തു ഇവര്‍ നല്‍കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഭൂദാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇവിടെ അഭയകേന്ദ്രം ഉയര്‍ന്നുകഴിഞ്ഞാല്‍ താനും അവര്‍ക്കൊപ്പമുണ്ടാകുമെന്നും രപിയദര്‍ശന പറയുന്നു.

പത്തനംതിട്ട പഞ്ചായത്തില്‍ 1969ല്‍ ലബ്രറിയനായി ജോലിയില്‍ പ്രവേശിച്ച പ്രിയദര്‍ശന ആലുവ, ചെങ്ങന്നൂര്‍, അടൂര്‍, പുനലൂര്‍, ചാലക്കുടി എന്നീ നഗരസഭകളിലെ സേവനത്തിന് ശേഷം മുനിസിപ്പല്‍ സെക്രട്ടറിയായി പത്തനംതിട്ട നഗരസഭയില്‍ നിന്നുമാണ് വിരമിച്ചത്. 15ന് ആന്റോ ആന്റണി എം.പി., ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. എന്നിവരുടെ സാന്നിധ്യത്തില്‍ ഒരു മഹാസംരംഭത്തിനായി പ്രിയദര്‍ശനയുടെ ഭൂമി ഏറ്റുവാങ്ങുമെന്ന് മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.