മിന്ത്ര ഇനി മുതൽ മൊബൈലിലൂടെ മാത്രം

single-img
7 April 2015

mithraപ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് മിന്ത്ര വെബ്‌സൈറ്റിലൂടെയുള്ള സേവനം നിര്‍ത്തുന്നു. ഇനി വില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതോടെ വെബ്‌സൈറ്റ് ഫോര്‍മാറ്റില്‍ നിന്നും മൊബൈല്‍ ഫോര്‍മാറ്റിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായിരിക്കും മിന്ത്ര.

മിന്ത്രയുടെ 85 ശതമാനം ഇടപാടും 63 ശതമാനം വില്‍പ്പനയും ആപ്പ് വഴിയാണെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി സ്ഥിരീകരിച്ചിരുന്നു. മൊബൈല്‍ വഴിയുള്ള ഷോപ്പിങിനും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണുള്ളത്. അതിനാല്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.