ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മല്‍സരത്തിനിടെ നായകൻ വെടിയേറ്റു മരിച്ചു

single-img
7 April 2015

2532_LuckyOliver-4685135-blog-firing_gunക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മല്‍സരത്തിനിടെ ക്യാപ്റ്റന്‍ വെടിയേറ്റു മരിച്ചു. പാക്കിസ്ഥാനിലെ ബജൗര്‍ മാമണ്ഡ് ലര്‍ഖാലൂസോയിലാണ് സംഭവം നടന്നത്. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന മേഖലയിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടയിലായിരുന്നു ദുരന്തം.

ഗ്രൗണ്ടില്‍ ലഗരൈ ക്രിക്കറ്റ് ടീമിനെ നയിച്ച് ബാറ്റ് ചെയ്യുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.അപ്പോള്‍ ടീമിന് രണ്ടു ബോളില്‍ 10 റണ്‍സായിരുന്നു മല്‍സരം ജയിക്കാന്‍ വേണ്ടിയിരുന്നത്.

സൈനികനായ ഹസ്രത് അലിയുടെ മകന്‍ തയാബ് ഖാനാണ് മരിച്ചത്. അക്രമികള്‍ രക്ഷപെട്ടു. പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.