ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍ പ്രതീക്ഷിച്ച് തയ്യാറാക്കിയ മോക്കാ മോക്കാ പുറത്തുവന്നു.

single-img
6 April 2015

screen-14.41.45[06.04.2015]ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയചരിത്രത്തെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയ പരമ്പരയെയും അടിസ്ഥാനമാക്കി സ്റ്റാര്‍ സ്പോര്‍ട്സ് തയാറാക്കിയ മോക്കാ….മോക്കാ പരസ്യം വന്‍ ഹിറ്റായിരുന്നു.അതിനെ തുടർന്ന് ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കുമായി സ്റ്റാര്‍ സ്പോര്‍ട്സ് മോക്കാ മോക്കാ പരസ്യങ്ങൾ പുറത്തിറക്കിയിരുന്നു.

ഒടുവിൽ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍ പ്രതീക്ഷിച്ച് സ്റ്റാര്‍ സ്പോര്‍ട്സ് തയ്യാറാക്കിയ മോക്കാ മോക്കാ പരസ്യം പുറത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ പരസ്യം ഇപ്പോള്‍ പ്രചരിക്കുന്നത്.