ധോണി പറഞ്ഞാല്‍ വേണമെങ്കില്‍ ഇരുപത്തിനാലാം നിലയുടെ മുകളില്‍നിന്ന് ചാടാനും തയ്യാറാണെന്ന് ഇശാന്ത് ശർമ്മ

single-img
6 April 2015

ishant-sharmaമുംബൈ: ധോണിയെപ്പോലൊരു ക്യാപ്റ്റന്‍ പറഞ്ഞാല്‍ താന്‍ എന്തും ചെയ്യുമെന്ന് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ. വേണമെങ്കില്‍ ഇരുപത്തിനാലാം നിലയുടെ മുകളില്‍നിന്ന് ചാടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 2015 ലോകകപ്പിൽ പരിക്ക് കാരണം തനിക്ക് കളിക്കാന്‍ കഴിഞ്ഞില്ല. തന്നെ സംബന്ധിച്ചിടത്തോളം അത് തീരാനഷ്ടമാണ്. താന്‍ ശരിക്കും തകര്‍ന്നുപോയ അവസരമായിരുന്നു അത്.

ആ സമയത്ത് തനിക്ക് ധൈര്യം പകര്‍ന്നത് ധോണിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം എന്തുപറഞ്ഞാലും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ അത് അനുസരിക്കാന്‍ തയ്യാറാണെന്ന് താന്‍ പറഞ്ഞതെന്നും ഇഷാന്ത് വ്യക്തമാക്കി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇത്തവണ നല്ല സാധ്യതയാണുളളത്. ലോകോത്തര ബൗളര്‍മാരുടെ സംഘമാണ് സണ്‍റൈസേഴ്‌സ്. ബൗളിംഗാണ് ടീമിന്റെ ശക്തി. ട്രെന്റ് ബോള്‍ട്ട്, പ്രവീണ്‍ കുമാര്‍, ഡേല്‍ സ്‌റ്റെയ്ന്‍, ഭുവനേശ്വര്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന ടീം ഏത് ബാറ്റിംഗ് നിരയെയും അതിജീവിക്കാന്‍ കഴിയുന്നവരാണെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.