ഫോട്ടോഗ്രാഫര്‍മാരിൽ നിന്ന് ധോണി മകളെ മറച്ച് പിടിച്ചു

single-img
6 April 2015

msഎം എസ് ധോണിയുടെ മകള്‍ സിവയുടെ ഫോട്ടോ ആദ്യമായി ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ നിരാശ.   ഭാര്യ സാക്ഷിയുമൊത്ത് റാഞ്ചി വിമാനത്താവളത്തില്‍ എത്തിയ ധോണി പ്രത്യേക ബാഗില്‍ കിടത്തിയിരിക്കുകയായിരുന്ന സിവയുടെ മുഖം വിദഗ്ദ്ധമായി കൈകൊണ്ട് മറച്ച് പിടിക്കുകയായിരുന്നു.

ഇന്ത്യന്‍ താരം സുരേഷ്‌ റെയ്‌നയുടെ വിവാഹചടങ്ങില്‍ പങ്കെടുത്തശേഷമാണ്‌ ധോണിയും സാക്ഷിയും മകളും റാഞ്ചി വിമാനത്താവളത്തിലെത്തിയത്‌.  എന്നാല്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ധോണിയും സാക്ഷിയും മകളെ ഹോട്ടല്‍മുറിയിലാക്കിയാണ് പോയത്. മകളെ നോക്കുന്നതിനും പരിചരിക്കുന്നതിനുമായി ഒരു സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.