2017ല്‍ നടക്കുന്ന അണ്ടർ-17 ഫുട്‌ബോള്‍ ലോകകപ്പിൽ കൊച്ചി വേദിയാകും

single-img
6 April 2015

kochiകൊച്ചി:  2017ല്‍ നടക്കുന്ന 17 വയസിന്‌ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ലോകകപ്പിൽ കൊച്ചി വേദിയാകും.  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ്‌ കൊച്ചിയെ തെരഞ്ഞെടുത്തത്‌. വേദിയില്‍ ഫിഫയുടെ സാങ്കേതിക സമിതി തുടര്‍ച്ചയായി പരിശോധന നടത്തും. പരിശോധനയില്‍ പോരായ്‌മകള്‍ കണ്ടെത്തിയാല്‍ വേദി മാറ്റുന്ന കാര്യവും ഫെഡറേഷന്‍ തീരുമാനിക്കും.

ലോകകപ്പ്‌ വേദികളായി കൊച്ചി, ഡല്‍ഹി, മുംബൈ, ഗുവാഹത്തി, ഗോവ, പൂനെ, ബംഗളൂരു, കൊല്‍ക്കത്ത എന്നിങ്ങനെ എട്ട്‌ വേദികളാണ്‌ തീരുമവനിച്ചിരുന്നത്‌. ഒരു സംസ്‌ഥാനത്ത്‌ രണ്ട്‌ വേദികള്‍ വേണ്ടെന്ന തീരുമനത്തിനാല്‍ പൂനയേയും സ്‌റ്റേഡിയം പുതുക്കിപ്പണിയുന്നതിലെ മെല്ലെപോക്ക്‌ കാരണം ബംഗളൂരുവിനേയും ഫെഡറേഷന്‍ ഒഴിവാക്കി. എന്നാല്‍ എട്ട്‌ വേദികളും സജ്‌ജമാണെന്ന്‌ ഫിഫയുടെ സാങ്കേതിക സമിതി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. അതേസമയം നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വേദികളില്‍ ഫെഡറേഷന്‍ തുടര്‍ച്ചയായി പരിശോധന നടത്തും.