മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ആശുപത്രി നിര്‍മ്മിക്കാന്‍ നബാര്‍ഡ് അനുവദിച്ച ഒരുകോടി 85 ലക്ഷം രൂപ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പിടിപ്പുകേടുമൂലം നഷ്ടമായി

single-img
5 April 2015

endosulfപി. കരുണാകരന്‍ എംപിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി സ്ഥാപിക്കാന്‍ പദ്ധതിയിട്ട ആധുനിക സംവിധാനത്തോടു കൂടിയുള്ള ആശുപത്രി ഒടുവില്‍ ഓര്‍മ്മയായി. മുഖ്യമന്ത്രി ഇടപെട്ട് അനുവദിച്ച ആശുപത്രിയ്ക്കായി നബാര്‍ഡ് നീക്കിവച്ച ഒരു കോടി 85 ലക്ഷം രൂപയാണ് സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ നഷ്ടമായത്.

2012 ഫെബ്രുവരിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഏറെയുള്ള കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ സമീപ പട്ടണമായ ചെറുവത്തൂരിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി മൂന്ന് നിലയുള്ള ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ പദ്ധതി തയാറാക്കിയത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു. സാങ്കേതിക അനുമതിക്കായി കോഴിക്കാട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് ഫയല്‍ അയച്ചപ്പോള്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് വേണം എന്ന നിര്‍ദേശം വന്നതിനെ തുടര്‍ന്ന് വസ്തുതകള്‍ കറിയിച്ച്, കെട്ടിട പെര്‍മിറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കത്തെഴുതി. കൂട്ടത്തില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി. കരുണാകരന്‍ എംപിയും സര്‍ക്കാരിന് കത്തെഴുതി.

എന്നാല്‍ കത്തുകള്‍ക്ക് മറുപടി നല്‍കാനോ ചട്ടങ്ങളില്‍ ഇളവ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ എടുക്കാനോ നാളിത് വരെയായിട്ടും ബന്ധപ്പെട്ട വകുപ്പ് തയാറായിട്ടില്ല. നബാര്‍ഡ് അനുവദിച്ച ഫണ്ടിന്റെ നിര്‍മാണ നിര്‍വഹണ കാലയളവ് മൂന്നു വര്‍ഷമാണെന്നിരിക്കേ ആശുപത്രി നിര്‍മാണത്തിന് തുക അനുവദിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നബാര്‍ഡിന്റെ തുക നഷ്ടമാകുമെന്നുറപ്പായിരിട്ടുകയാണ്.

25 ലക്ഷം രൂപയുടെ ആധുനിക ഉപകരണങ്ങളടക്കം 40 കിടക്കകളോടു കൂടിയ ആശുപത്രിയായിരുന്നു സ്സഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്.