ഈസ്റ്ററിന്റെ മഹാസന്ദേശം

single-img
4 April 2015

karthavപ്രത്യാശയുടെ മഹാസന്ദേശമാണ് ഈസ്റ്റർ.  മാനവികതയുടെ മഹാപ്രവാഹം,  മുന്നില്‍ എത്ര
വലിയ  പ്രതിബന്ധങ്ങള്‍  വന്നു  നിന്നാലും  അതിനെയെല്ലാം  മറികടന്ന് സ്നേഹത്തിന്റെ
അനന്തതയിലേക്ക് ഒഴുകി നീങ്ങുമെന്ന് ഈസ്റ്റർ നമുക്ക് കാണിച്ചു തരുന്നു.
കാരുണ്യത്തിന്റെ  തികവില്‍  ദൈവപുതനായിത്തീരന്ന യേശുദേവന്റെ  ജീവിതം  മനുഷ്യന്റെ ഹൃദയകാഠിന്യങ്ങള്‍ക്കു മേൽ വന്നു വീണ ദൈവസ്നേഹത്തിന്റെ തൂമഞ്ഞു തുള്ളികള്‍ ആയിരുന്നു. ‘അന്ധകാരത്തില്‍ ആണ്ടുപോയിരുന്ന ജനത ഒരു വലിയ പ്രകാശം കണ്ടു’ എന്ന് പ്രവാചകന്‍മാർ ദീർഘദരശനം ചെയ്ത ആ ദിവ്യതേജസ്, ഇരുണ്ട യുഗത്തില്‍ അനേകരെ പ്രകാശപൂരിതമാക്കി.

ദൈവനിയോഗം  മനുഷ്യാവതാരമെടുക്കുന്ന,  സത്യദർശികളായ  ഗുരുക്കന്മാരുടെ  ജന്മദൗത്യം
മാനവരാശിയുടെ മഹാപ്രയാണത്തിന്റെ വഴിയില്‍ തടസമായി നില്ക്കുന്ന കല്ലുകളും മുള്ളുകളും മറ്റ്  കഠോരതകളും  നീക്കി,  സത്യത്തിലേക്ക്  -ദൈവത്തിലേക്ക് –  വഴിനടത്തുക  എന്നതത്രെ.

അതിനായുള്ള ദൈവനിവേശിത ജീവിതയാത്രയില്‍ മറ്റൊന്നും അവർ വകവയ്ക്കുകയുമില്ല. എന്നാല്‍സമകാലിക ലോകത്തിന്  അവരെ വേണ്ടവിധം  മനസിലാക്കുവാനോ  ആദരിക്കുവാനോ ഉൾക്കൊള്ളുവാനോ കഴിയുടകയില്ല. ഇതാണ് ആചാര്യന്മാരുടെ എക്കാലത്തേയും വലിയ ദു:ഖം. യേശുദേവനെ കുരിശിലേറ്റിയ യഹൂദ പുരോഹിതന്മാരും വ്യത്യസ്ഥരല്ല. തങ്ങളുടെ മതത്തിന്റെയുംആചാരങ്ങളുടേയും  ചിടവട്ടങ്ങള്‍  അനുസരിച്ച് ,  മാനുഷികമായ  വിധത്തില്‍  വിധിതീരപ്പുകള്‍നടത്തിയ  അവർക്ക് ദൈവപുത്രനെ  മനസിലാക്കാൻ  കഴിയാതെ പോയതില്‍  അത്ഭുതമില്ല.

മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ പലതവണ ആവർത്തിക്കപ്പെട്ട ഒരു ദു:ഖസത്യമാണത്.
മതത്തിന്റെയും  ജാതിയുടെയും  പാരമ്പര്യങ്ങളുടെയും  എന്നല്ല മനുഷ്യനെ  വരിഞ്ഞുമുറുക്കുന്ന എല്ലാത്തരം  ബന്ധനങ്ങളുടെയും മേല്‍സ്നേഹം നേടിയ  മഹാവിജയമാണ് ഈസ്റ്റർ  നല്കുന്ന സന്ദേശം. സ്നേഹത്തെക്കാൾ  വലിയ  നിയമമില്ല,  അധികാരമില്ല,  ജാതിയില്ല, മതമില്ല, ഒന്നും തന്നെയില്ല എന്ന് ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നു.

കാരുണ്യത്തിന്റെ തിരുവസ്ത്രങ്ങളണിഞ്ഞ് ദൈവസ്നേഹത്തിന്റെ ഒലിവിലച്ചില്ലകളുമേന്തി മാനവകുലത്തിന്റെ മുഴുവന്‍  പ്രത്യാശയോടെ നമുക്കേവർക്കും  ഈസ്റ്ററിന്റെ വരവേൽക്കാൻ  കഴിയട്ടെഎന്ന്  സർവ്വേശ്വരനോട് പ്രാർത്ഥിച്ച് കൊള്ളുന്നു.