സൈന നേഹ് വാള്‍ മലേഷ്യന്‍ ഓപ്പണിന്റെ സെമിയില്‍ തോറ്റു

single-img
4 April 2015

sainaക്വാലാലംപുര്‍: സൈന നേഹ് വാള്‍ മലേഷ്യന്‍ ഓപ്പണിന്റെ സെമിയില്‍ തോറ്റു. ടൂര്‍ണമെന്റ് ഒന്നാം സീഡും നിലവിലെ ജേതാവുമായ ചൈനയുടെ ലി സുറേയിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോറ്റത്.  സ്‌കോര്‍: 21-13, 21-17, 22-20. മത്സരം ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്നു.

കഴിഞ്ഞയാഴ്ച ലോക ഒന്നാം നമ്പറായശേഷം സൈന നേരിടുന്ന ആദ്യ തോല്‍വിയാണിത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരിയായ ലി സുറേയിക്കെതിരെ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ്  സൈനക്ക് ജയിക്കാനായത്. ബാക്കി എട്ടു തവണ ജയം ലിക്കൊപ്പമായിരുന്നു.