2024 ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും

single-img
3 April 2015

Olympiocs2024ലെ ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദാണ് മുഖ്യവേദിക്കായി കേന്ദ്രസര്‍ക്കാര്‍ കണ്ടുവെച്ചിട്ടുള്ളത്. ഇന്റനാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാഷ് അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുന്ന സമയം ഇക്കാര്യത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായിക മന്ത്രിയും അദ്ദേഹത്തോട് ചര്‍ച്ചനടത്തുമെന്നാണ് അറിയുന്നത്.

സ്‌പോട്‌സ് സെക്രട്ടറി അജിത്ത് മോഹന്‍ ഐഒസി ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയിരുന്നു. ഐ.ഒ.സി. അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അജിത് മോഹന്‍ കായിക മന്ത്രി സര്‍ബാനന്ദ സോനോവാളിനു സമര്‍പ്പിക്കുകയും ചെയ്തു.

2024ലെ ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം 2015 ജനുവരി മുതല്‍ ആരംഭിച്ചിരുന്നു.ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് 2016 ലെ ഒളിമ്പിക്‌സ് നടക്കുക. ജപ്പാന്റെ തലസ്ഥാനമായ ടോകിയോയാണ് 2020 ഒളിമ്പിക്‌സിന് വേദിയാകുക. ഇറ്റലിയിലെ റോം, ജര്‍മനിയിലെ ഹാംബര്‍ഗ്്, യു.എസ്.എയിലെ ബോസ്റ്റണ്‍ എന്നീ വമ്പന്‍ നഗരങ്ങള്‍ ഇപ്പോള്‍തന്നെ 2024 ലെ ഒളിമ്പിക്‌സ് വേദിക്കായി മുന്നിലുണ്ട്. അതുകൂടാതെ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി, മൊറോക്കോയുടെ കാസാബിയാങ്കോ, ഖത്തറിലെ ദോഹ, ഫ്രാന്‍സിലെ പാരീസ്, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നീ നഗരങ്ങളും അതിനാഷസയി ശ്രമിക്കുന്നുമുണ്ട്.