ബഹുജനാടിത്തറയും സ്വാധീനവും നഷ്ടപ്പെട്ട് വളര്‍ച്ച നേടുന്നതില്‍ സി.പി.എം പരാജയപ്പെട്ടെന്ന് പ്രകാശ് കാരാട്ട്

single-img
3 April 2015

Prakashബഹുജനാടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ട്‌തോടെ അനിവാര്യമായ വളര്‍ച്ച നേടുന്നതിലും സിപിഎം പരാജയപ്പെട്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. !

ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനാണെന്നും ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താനും ഇക്കാര്യത്തില്‍ ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുവെന്നും യുവനിരയിലേക്ക് പാര്‍ട്ടിയെ എത്തിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കൊണ്ടുമാത്രം നഗരങ്ങളിലെ ദരിദ്രരെ മുഴുവന്‍ സംഘടിപ്പിക്കാനാവില്ലെന്നും കമ്മിറ്റികളില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.