മാര്യം സിദ്ദിഖി; ഭഗവദ്ഗീത എഴുത്തുപരീക്ഷയില്‍ പങ്കെടുത്ത 3000 പേരെയും കടത്തിവെട്ടി ഒന്നാം സ്ഥാനം നേടിയത് 12 വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടി

single-img
3 April 2015

Bhagwad-Gita1അന്താരാഷ്ട്ര കൃഷ്ണാ കോണ്‍ഷ്യസ് സൊസൈറ്റി (ഇസ്‌കോണ്‍) നടത്തിയ ‘ഗീതാ ചാമ്പ്യന്‍സ് ലീഗ്’ എന്ന ഭഗവദ്ഗീത എഴുത്തു പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഒരു മുസ്ലീം പെണ്‍കുട്ടി. മുംബൈയിലെ മീരാ റോഡിലെ കോസ്‌മോ പോളിത്തന്‍ ഹൈസ്‌കൂളിലെ ആറാം കഌസ്സുകാരിയായ മാര്യംസിദ്ദിഖിയാണ് ആ കൊച്ചുമിടുക്കി.

ഹിന്ദുമതത്തിന്റെ പുരാണേതിഹാസങ്ങളില്‍ ഒന്നായ ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട എഴുത്തു പരീക്ഷ നടന്നത് ജനുവരിയിലായിരുന്നു. 3,000 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മാര്യം ഒന്നാമതെത്തിയതെന്നതും ശ്രദ്ധേയമാണ്. പരീക്ഷയ്ക്ക് കൃത്യം ഒരുമാസംമുമ്പ് ഇസ്‌കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയ ഇംഗഌഷിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഗീതയിലെ ആവഗാഹം പരീക്ഷിക്കുന്ന 100 മാര്‍ക്ക് വരുന്ന വിവിധ ചോദ്യങ്ങള്‍ അടങ്ങുന്നതായിരുന്നു പരീക്ഷ.

സ്‌കൂളലെ ടീച്ചര്‍മാരുടെയും മതാപിതാക്കളുടെയും പൂര്‍ണ്ണ പിന്തുണ മാര്യത്തിനുണ്ടായിരുന്നു. മതവിജ്ഞാനത്തിന്റെ കാര്യത്തില്‍ എപ്പോഴും മാതാപിതാക്കളുമായി ചര്‍ച്ച നടത്താറുണ്ടെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ തനിക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതെന്നും മാര്യം പറഞ്ഞു.