100 രൂപ കൂലി ചോദിച്ചതിന് ഭൂവുടമയുടെ മകന്‍ ദളിത് തൊഴിലാളിയെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി

single-img
3 April 2015

Pappuആഗ്രയിലെ കത്ര വാസിര്‍ഖാനില്‍ ഭൂവുടമയായ മുന്‍ സൈനികന്‍ മേജര്‍ എംഎല്‍ ഉപാധ്യായയുടെ ചെറുമകന്‍ 100 രൂപ കൂലി ചോദിച്ചതിന് ദളിത് തൊഴിലാളിയെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇരയുടെ ബന്ധുക്കളും നാട്ടുകാരും അക്രമാസക്തരായി തരുവിലിറങ്ങി. ജനക്കൂട്ടം ഭൂവുടമയായ ഉപാധ്യായയെ തല്ലിച്ചതയ്ക്കുകയും അദ്ദേഹത്തിന്റെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിടുകയും ചെയ്തു.

ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് റബര്‍ ബുള്ളറ്റ് ഉപയോഗിക്കേണ്ടിവന്നു. സംഘര്‍ഷം നിയന്ത്രണവിധേയമാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ഡി മോദക് പറയുന്നുണ്ടെങ്കിലും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. രക്ഷപ്പെട്ട പ്രതി ജയ് കൃഷന്‍ ഒളിവിലാണ്.

നാല്‍പത് വയസ്സുകാരനായ പപ്പു എന്ന ദളിത് തൊഴിലാളിയാണ് ഉപാദ്ധ്യായയുടെ ഉടമസ്ഥതിയിലുള്ള ക്ഷേത്രത്തില്‍ തൊഴിലെടുത്തതിന്റെ കൂലിയായി 100 രൂപ ചോദിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഭൂവുടമയുടെ ചെറുമകന്‍ ജയ് കൃഷന്‍ 100 രൂപയെ ചൊല്ലി പപ്പുവുമായി വാഗ്വേദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പപ്പുവിനെ തള്ളിയിട്ട് ജയ് കൃഷന്‍ വടി ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു.