ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള കുള്ളന്‍ ഗ്രഹം ഇനി അറിയപ്പെടുന്നത് വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍

single-img
3 April 2015

vish anand_0ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള കുള്ളന്‍ഗ്രഹമായ 4538 ഇനി അറിയപ്പെടുന്നത് ഇന്ത്യന്‍ ഇതിഹാസ ചെസ്താരം വിശ്വനാഥന്‍ ആനന്ദിന്റെ പേരില്‍. വിഷ് ആനന്ദ് എന്ന പേരാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.

ജപ്പാന്‍ സ്വദേശിയായ കെന്‍സോ സസുക്കി 1988ലാണ് ഈ കുള്ളന്‍ ഗ്രഹത്തെ കണ്ടെത്തിയത്. കണ്ടെത്തിയശേഷം ഈ ഗ്രഹത്തിന് പേര് ഇട്ടിരുന്നില്ല. ഗ്രഹത്തിന് പേരിടാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു. പ്രസ്തുത കമ്മറ്റിയില്‍ അംഗവും കടുത്ത ചെസ്സ ആരാധകനുമായ മൈക്കല്‍ റുഡന്‍കോയാണ് ആനന്ദിന്റെ പേര് നിര്‍ദ്ദേശിച്ചത്.

തന്റെ ഈ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ഞാന്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നതാണെന്ന് ഭാര്യ അരുണ കളിയാക്കാറുള്ളത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്നും ആനന്ദ് മിന്റിനോട് പറഞ്ഞു.

മുന്‍ ലോക ചെസ് ചാമ്പ്യനും പ്രഥമ ഗ്രാന്‍ഡ് മാസ്റ്റററുമായ ആനന്ദിനാണ് ലോക ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരന്‍. ചെസ്സ് ഓസ്‌കാര്‍ ലഭിച്ച ആദ്യ ഏഷ്യാക്കാരനും ആനനദ് തന്നെ.