പുകവലിയെ ന്യായീകരിച്ച് വീണ്ടും ഒരു ബി.ജെ.പി എം.പികൂടി രംഗത്തെത്തി

single-img
3 April 2015

10_smoke_2_1265260g

പുകവലി കാന്‍സറിന് കാരണമാകുമെന്ന് ആരു സമ്മതിച്ചാലും ചില ബി.ജെ.പി എം.പിമാര്‍ സമ്മതിക്കില്ല. പുകവലി കാന്‍സറുണ്ടാക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവര്‍. പുകവലിയെ ന്യായീകരിച്ച് ആസാമില്‍ നിന്നുള്ള ബിജെപി എംപിയായ രാം പ്രദാസ് ശര്‍മ്മയും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഒരു കുപ്പി മദ്യവും 60 സിഗരറ്റും ദിവസവും സേവിക്കുന്ന രണ്ട് വ്യക്തികളെ തനിക്കറിയാമെന്നും അവരില്‍ ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റേയാള്‍ മരിച്ചതാകട്ടെ 86മത്തെ വയസില്‍ വാര്‍ദ്ധക്ക്യ സഹജമായ അസുഖത്താലാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ അവലോകനം ചെയ്യുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായ ദിലീപ് ഗാന്ധിയാണ് ആദ്യമായി പുകവലിയെ ന്യായീകരിച്ച് രംഗശത്തത്തിയത്. സിഗരറ്റ് കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ദിലീപ് ഗാന്ധിയുടെ വാദം.

അടുത്തദിവസം ഇതേ പാര്‍ലമെന്ററി സമിതിയില്‍ അംഗമായ ശ്യാം ചരണ്‍ പ്രമേഹം ഉണ്ടാക്കുമെങ്കിലും പഞ്ചസാര ആരെങ്കിലും നിരോധിക്കുന്നുണ്ടോ എന്ന വാദവുമായി രംഗത്തെത്തി. അതില്‍ നൂറുകോടി രൂപയുടെ ആസ്തിയുള്ള ബീഡിക്കമ്പനി ഉടമയാണ് ശ്യാം ചരണ്‍ എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ ഇവരുടെ പ്രസ്താവനകളെ തള്ളിക്കളഞ്ഞിരിക്കുകയാണ്.